മയ്യിൽ- IRPC മയ്യിൽ സോണൽ വളണ്ടിയർ സംഗമം കണ്ടക്കൈ സമര സ്മാരക മന്ദിരത്തിൽ ഹാൻവീവ് ചെയർമാൻ ടി.കെ.ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. മയ്യിൽ സോണൽ കമ്മറ്റി അംഗം പി.പി.കുഞ്ഞിരാമൻ അദ്ധ്യക്ഷ്യം വഹിച്ചു. എ.കെ.ജി ആശുപത്രി നേഴ്സിംങ്ങ് കോളേജ് മാവിലായി അസോസിയേറ്റ് പ്രൊഫസർ ടി.കെ.സുദർശൻ ക്ലാസ്സെടുത്തു.എൻ.അനിൽകുമാർ, പി.കെ.വിജയൻ, എൻ.കെ.രാജൻ എന്നിവർ സംസാരിച്ചു. സോണൽ കൺവീനർ കുതിരയോടൻ രാജൻ സ്വാഗതം പറഞ്ഞു.കെ.ദാമോദരൻ നന്ദി രേഖപ്പെടുത്തി.
IRPC Mayyil Zonal Committee organized a volunteer meet